മുഖ്യമന്ത്രി ഏതെല്ലാം വിഷയത്തിൽ അഭിപ്രായം പറയണമെന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടുകൊടുക്കുക
എറണാകുളം:ഭാരതാംബ വിവാദത്തിൽ ഗവർണ്ണറോടുള്ള സമീപനത്തിൽ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതൽ ശക്തമായി. ദേശീയ പതാകഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി സിപിഐ പ്രത്യക്ഷ സമരവുമായി ഗവർണ്ണർക്കെതിരെ കടുപ്പിക്കുമ്പോൾ സിപിഎം ഏറ്റുമുട്ടാനില്ല.
ഭാരത് മാതാ വിളിയില്‍ സിപിഐയെ തള്ളി സിപിഎം രംഗത്ത് വരില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു ഇപ്പോൾ ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്കും സിപിഐ ഇല്ല ഗോവിന്ദൻ മാഷ് സിപിഐക്കെതിരെ പറയുമെന്ന് കരുതുന്നില്ല രാജ് ഭവൻ ഫോട്ടോ വിവാദത്തില്‍ ുള്‍പ്പെടെ, മുഖ്യമന്ത്രി ഏതെല്ലാം വിഷയത്തിൽ അഭിപ്രായം പറയണമെന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടുകൊടുക്കണം സിപിഎം അഭിപ്രായം പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിമാരും പറഞ്ഞു കഴിഞ്ഞു ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. സി പി ഐയിൽ വിഭാഗീയതയില്ല
ഭാരത് മാതാ വിളിയിൽ സംവാദം വേണമെങ്കിൽ പിന്നീട് ആകാം സമയം വരുമ്പോൾ അനിവാര്യം എങ്കിൽ സംവാദം പിന്നീടാകാം ഇപ്പോൾ അതിനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു
