ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഇഡി

ദില്ലി: ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഉന്നതവൃത്തങ്ങള്‍. അനീഷിനെ നിയന്ത്രിക്കുന്നത് സംസ്ഥാന വിജിലൻസ് എന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൈക്കൂലി ഇടപാടിൽ ഇഡി ഉദ്യോ​ഗസ്ഥന് പങ്കുണ്ട് എന്നതിന് ഒരു തെളിവും നൽകിയിട്ടില്ല. ഇഡി എടുത്ത കള്ളപ്പണക്കേസിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം. മാധ്യമങ്ങളെ ഉപയോഗിച്ച് ഇഡിയെ കരിവാരിത്തേക്കാൻ ശ്രമമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. അനീഷ് മൊഴി നൽകിയത് ഇടനിലക്കാരൻ വിൽസണെതിരെ മാത്രമാണ്. നൂറിലധികം വാട്ട്സ് ആപ്പ് കോളുകള്‍ വിൽസണുമായി നടത്തി. ഇതിനുള്ള തെളിവുകള്‍ ഒന്നും അനീഷ് നൽകിയിട്ടില്ല. ചോദ്യം ചെയ്യലിന്റെ വീഡിയോ റെക്കോർഡിങ് അടക്കം സൂക്ഷിച്ചിട്ടുണ്ട് എന്നും ഉന്നത ഉന്നത വൃത്തങ്ങൾ അറിയിച്ചു.