വയനാട് തൊണ്ടർനാട് ചീപ്പാട് ബെവ്കോ ഔട്‌ലെറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വയനാട്: തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണ കേസിൽ വൻ വഴിത്തിരിവ്. മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരിയിൽ ഉണ്ടായ സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ 80 മദ്യക്കുപ്പികൾ മോഷണം പോയെന്ന് രേഖകൾ ഉണ്ടാക്കി ഉദ്യോഗസ്ഥർ കുപ്പികൾ കടത്തുകയായിരുന്നു. ബിവറേജസ് ഔട്‌ലെറ്റ് ഓഡിറ്റ് മാനേജർ ബിജു കെ ടി, ഷോപ്പ് ഇൻ ചാർജ് ഹരീഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യ കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ രേഖകൾ തിരുത്തി രക്ഷപ്പെടാനും ഉദ്യോഗസ്ഥർ ശ്രമം നടത്തിയെന്ന് കണ്ടെത്തലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred