കേന്ദ്ര സർക്കാരിന്‍റെ അത്യാർത്തിയാണ് നോട്ട് നിരോധനത്തിന് പിന്നില്‍: യശ്വന്ത് സിൻഹ

By Web TeamFirst Published Nov 19, 2018, 8:36 AM IST
Highlights

അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാൻ കഴിഞ്ഞില്ലെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

കൊച്ചി: കേന്ദ്ര സർക്കാരിന്‍റെ അത്യാർത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാൻ കഴിഞ്ഞില്ലെന്നും യശ്വന്ത് സിൻഹ പറഞ്ഞു. 

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്തിയില്ല. റിയൽ എസ്റ്റേറ്റ്, ഊർജ്ജം തുടങ്ങി എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കി.  അടിയന്തിരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമങ്ങൾ. രാജ്യത്തെ വലിയ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വരാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടനാണ് യശ്വന്ത് സിൻഹയുമായി സംവദിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ളവരും പ്രൊഫഷണൽ കോൺഗ്രസ്സിൻറെ തെരഞ്ഞെടുത്ത പ്രതിനിധികളും സംവാദത്തിൽ പങ്കെടുത്തു.

click me!