ഐഎസ്എല്‍ ചാംപ്യന്മാര്‍ക്ക് മടങ്ങാം; ഐസ്വാളിന് സൂപ്പര്‍ ലീഗില്‍ വിജയത്തുടക്കം

By web deskFirst Published Mar 31, 2018, 10:38 PM IST
Highlights
  • നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ അധിക സമയത്തേക്ക് നീണ്ടു.

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ അട്ടിമറിച്ച് ഐസ്വാള്‍ എഫ്‌സി സൂപ്പര്‍ കപ്പില്‍ അരങ്ങേറി. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ അധിക സമയത്തേക്ക് നീണ്ടു. എന്നാലൊരിക്കല്‍കൂടി ഇരുവരും കൂടി ഓരോ ഗോള്‍ വീതം നേടി. സ്‌കോര്‍ 2-2. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നു വിജയികളെ തീരുമാനിക്കാന്‍. 

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ 22ാം മിനിറ്റില്‍ ആന്ദ്രേ ഇയൊണെസ്‌കുവാണ് ഐസ്വാള്‍ എഫ്‌സിയുടെ ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ മടക്കാന്‍ ചെന്നൈയില്‍ ഒരുപാട് കഷ്ടപ്പെട്ടു. മത്സരം മുന്‍ ഐ ലീഗ് വിജയിക്കുമെന്നിരിക്കെ 89ാം മിനിറ്റില്‍ മെയ്ല്‍സണ്‍ ആല്‍വസാണ് ചെന്നൈയിന്റെ സമനില ഗോള്‍ നേടിയത്. ഐഎസ്എല്‍ ഫൈനലില്‍ ബംഗളൂരുവിനെതിരേ ഗോള്‍ നേടിയതും മെയ്ല്‍സണായിരുന്നു. 

പിന്നീട് മത്സരം അധിക സമയത്തേക്ക് നീട്ടി.  91ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ഐസ്വാള്‍ ഒരിക്കല്‍ കൂടി ലീഡ് നേടി. റൊമാനിയന്‍ താരം ആേ്രന്ദ ലൊനസ്‌കുവാണ് ഗോള്‍ നേടിയത്. അധിക സമയത്തിന്റ ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ ഐസ്വാള്‍ 2-1ന് മുന്നില്‍. എന്നാല്‍ മത്സരത്തിന്റെ 114ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. ധനചന്ദ്രസിങ്ങിന്റെ വകയായിരുന്നു ഗോള്‍. 

തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ടാം കിക്കെടുത്ത മലയാളി താരം മുഹമ്മദ് റാഫിക്ക് പിഴച്ചു. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക്. മറ്റു താരങ്ങള്‍ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ഐഎസ്എല്‍ ചാംപ്യന്‍മാര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്.
 

click me!