ദില്ലിയില്‍ മലയാളികളുടെ വോട്ട് ആര്‍ക്ക്? കോണ്‍ഗ്രസിനോടുള്ള മലയാളികളുടെ അടുപ്പം അകല്‍ച്ചയിലേക്ക് വഴിമാറുന്നോ?

Feb 6, 2020, 2:00 PM IST


ദില്ലി ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. ദില്ലിയിലെ പത്തോളം മണ്ഡലങ്ങളിലായി പത്ത് ലക്ഷത്തോളം മലയാളികള്‍ക്ക് സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കനുകൂലമായ നിലപാടാണ് മലയാളികള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ആര്‍ക്ക് വോട്ട് കൊടുക്കുമെന്നാണ് രാജ്യ തലസ്ഥാനം ഉറ്റുനോക്കുന്നത്.