നൊസ്റ്റാൾജിക് പരമ്പരകൾ തിരികെ കൊണ്ടുവന്ന് പ്രതാപം തിരിച്ച് പിടിച്ച് ദൂരദർശൻ

Apr 10, 2020, 1:47 PM IST

പല ചാനലുകളും അനിശ്ചിതത്വം നേരിടുന്ന ഈ അവസരത്തിൽ അപ്രതീക്ഷതമായ നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ് ദൂരദർശൻ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് അടച്ചിടൽ പ്രഖ്യാപിച്ചതുമുതൽ ഏപ്രിൽമൂന്നുവരെയുള്ള കാലയളവിൽ ഇന്ത്യക്കാർ  ഏറ്റവും കൂടുതൽ കണ്ട ചാനൽ ദൂരദർശനാണ്.