ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ, അസം മുതല്‍ ഗുജറാത്ത് വരെ;സൈന്യത്തിന്റെ സല്യൂട്ട്

May 3, 2020, 7:46 PM IST

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് സേനയുടെ ഫ്‌ലൈപാസ്റ്റ് നടന്നു. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നു. കൊവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറി. കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയായിരുന്നു. വായുസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്‌ലൈപാസ്റ്റില്‍ പങ്കെടുത്തു.