കുരങ്ങനെ ഓടിക്കാൻ കരടിയായി വേഷമിട്ടു; എയർപോർട്ട് ജീവനക്കാരുടെ 'സ്മാർട്ട് ഐഡിയ'

Feb 7, 2020, 6:08 PM IST

കുരങ്ങ് ശല്യം എങ്ങനെയെല്ലാം കുറയ്ക്കാം? അഹമ്മദാബാദ് സർദാർ‌ വല്ലഭായി പട്ടേൽ‌ വിമാനത്താവളത്തിലെ ജീവനക്കാർ കുരങ്ങിനെ ഓടിക്കാൻ കണ്ടെത്തിയത് അൽപ്പം വെറൈറ്റിയായ വഴിയാണ്. കരടിയുടെ വേഷമിട്ട് കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കുകയാണ് ഇവർ.