വിധിക്ക് പിന്നാലെ നാടകീയ നീക്കവുമായി ഗെലോട്ട്;നിയമസഭ വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

Jul 24, 2020, 5:39 PM IST

രാജസ്ഥാനില്‍ തത്സ്ഥിതി തുടരാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ നാടകീയ നീക്കവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എംഎല്‍എമാരുമായെത്തി രാജ്ഭവനില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയാണ്. ഗവര്‍ണര്‍ നിയമസഭ വിളിച്ച് ചേര്‍ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് എംഎല്‍എമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.