320 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

Apr 9, 2019, 3:41 PM IST

നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാര്‍ ജീവനക്കാരും ബാങ്കുദ്യോഗസ്ഥരും ചേര്‍ന്ന് അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.