കൊവിഡിന് ഇനി ഒറ്റത്തവണ പരിശോധന മതി, ഡിസ്ചാര്‍ജില്‍ പുതിയ മാനദണ്ഡം

May 9, 2020, 11:25 AM IST

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവരെ കൊവിഡ് ഫലം നെഗറ്റീവാകാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നുദിവസം പനിയില്ലാത്തവരെ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും മാനദണ്ഡത്തില്‍ പുതിയ നിര്‍ദ്ദേശമുണ്ട്. ഡിസ്ചാര്‍ജ് ആകുന്നവര്‍ വീട്ടില്‍ ഏഴുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിയണം.