കൊവിഡ് ബാധിച്ച് ദില്ലിയില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു

Apr 28, 2020, 7:15 PM IST


അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇക്രം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ ലോക്ക്ഡൗണ്‍ വന്നതിനാല്‍ ദില്ലിയിലെ ക്യാമ്പില്‍ തങ്ങുകയായിരുന്നു.