അമിത് ഷായ്ക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് വധഭീഷണിയെന്ന് മലയാളി പെണ്‍കുട്ടി

Jan 8, 2020, 9:17 AM IST

തന്റെയും സുഹൃത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് ദില്ലിയില്‍ അമിത് ഷാക്കെതിരെ 'ഗോ ബാക്ക്' വിളിച്ച മലയാളി യുവതി സൂര്യ രാജപ്പന്‍. പ്രതിഷേധിച്ച അന്നുതന്നെ മുറിയില്‍ നിന്ന് ഇറക്കിവിട്ടെന്നും സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.