തമ്മിൽ കടികൂടുന്ന നായകളെ പിടിച്ചുമാറ്റാൻ പോയ ആളിന് കിട്ടിയത് എട്ടിന്റെ പണി!

Sep 13, 2019, 5:07 PM IST

കടിപിടികൂടുന്ന നായകളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന കുറച്ച് ആളുകൾ. ചിലർ വടികൊണ്ട് നായകളെ തല്ലുന്നുമുണ്ട്. പെട്ടന്നാണ് കൂട്ടത്തിലൊരാൾ സമീപത്തുണ്ടായിരുന്ന യന്ത്രത്തിന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന ഇരുമ്പുവടിയിൽ കുടുങ്ങിയത്. പത്ത് തവണയോളം ഇയാൾ ഇരുമ്പുവടിക്കൊപ്പം മലക്കം മറിഞ്ഞു! ഏതായാലും പാകിസ്ഥാനിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിൽ  ഇപ്പോൾ  വൈറലാണ്.