തെളിഞ്ഞാല്‍ ശക്തമായ നടപടി, ഒത്താശ ചെയ്തവരെയും വെറുതെ വിടില്ലെന്ന് ടിക്കാറാം മീണ

Apr 27, 2019, 1:03 PM IST

കള്ളവോട്ട് നടന്നതായി ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ റിട്ടേണിംഗ് ഓഫീസര്‍മാരോട് വസ്തുതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ ആരോപണം സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.