പാനൂരിലെ പെണ്‍കുട്ടിയുടെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് കെ കെ ശൈലജ

Apr 15, 2020, 8:38 AM IST

കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന്‍ പദ്മരാജനെ ഒരു മാസമായിട്ടും പിടികൂടാനാകാത്തത് ഗുരുതര കൃത്യവിലോപമെന്ന് മന്ത്രി കെ കെ ശൈലജ. പ്രതിയെ പിടികൂടാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അടിയന്തരമായി ഇയാളെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.