സിആപ്റ്റ് ജീവനക്കാരെ സ്ഥലംമാറ്റിയത് തെളിവ് നശിപ്പിക്കാനെന്ന് പി കെ ഫിറോസ്

Sep 14, 2020, 4:36 PM IST

സിആപ്റ്റിലെ പല ജീവനക്കാരെയും കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത് തെളിവ് നശിപ്പിക്കാനെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സിആപ്റ്റ് എംഡിയുമായി മന്ത്രി ജലീല്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി അധികാരത്തില്‍ തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.