നിരീക്ഷണത്തിലായിരുന്ന ബ്രീട്ടീഷ് സംഘത്തെ വിട്ടയച്ചത് ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം മൂലമെന്ന് സൂചന

Mar 15, 2020, 5:40 PM IST

മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന വിദേശസംഘത്തെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതന്റെ സമ്മര്‍ദ്ദം മൂലമെന്ന് വിവരം. ബലംപ്രയോഗിച്ച് ഇവര്‍ പോയെന്ന് പറയുമ്പോഴും ഇക്കാര്യം പൊലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായത് തിരുവനന്തപുരത്തെ കെടിഡിസി ഉന്നതന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന.