പാചകവാതക വില കുത്തനെ കൂടി; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത് 146 രൂപ

Feb 12, 2020, 9:21 AM IST


പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. ഇന്നത്തെ വില 850 രൂപ 50 പൈസ. കൂടിയ വില സബ്‌സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.