പാലാ വിട്ടു കൊടുക്കില്ല,എന്നെ തെരഞ്ഞെടുത്തത് നഷ്ടമായെന്ന് പാലാക്കാര്‍ പറയില്ല;നിലപാടറിയിച്ച് മാണി സി കാപ്പന്‍

Oct 11, 2020, 11:45 AM IST

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍ എംഎല്‍എ. പാലാ മാണിസറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക്  ആണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല എന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.