Nov 23, 2019, 10:46 AM IST
കേരളത്തിലെ എന്‍സിപി നാളെയും എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും ബിജെപിയുമായുള്ള ഒരു സഖ്യത്തെയും അംഗീകരിക്കില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന് എംഎല്‍എ. ബിജെപിക്കൊപ്പം ചേര്‍ന്ന വിഭാഗത്തെ പാര്‍ട്ടി പുറത്താക്കുമെന്നും എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.