Sep 5, 2020, 12:34 PM IST
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ എന്‍സിപിക്ക് അകത്ത് ആശയക്കുഴപ്പം ഇല്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ പാലായും കുട്ടനാടും എന്‍സിപി വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പന് പറയുന്നു. കുട്ടനാടും പാലായും എന്‍സിപിയുടെ സീറ്റാണ് . അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് മാണി സി കാപ്പന് വ്യക്തമാക്കുന്നത്.