ബിജെപിയുമായി സഹകരിച്ചതിന് നാസർ ഫൈസിയെ സമസ്തയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

Jan 6, 2020, 4:10 PM IST

പൗരത്വ വിഷയത്തിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി  സഹകരിച്ചതിന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയെ ഔദ്യോഗിക ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. എന്നാൽ നാട്ടുകാരായ ചിലരാണ് വീട്ടിൽ വന്നതെന്നും അവരോട് പൗരത്വ വിഷയത്തിലെ പ്രതിഷേധം അറിയിച്ചിരുന്നെന്നും നാസർ ഫൈസി ഫേസ്‌ബുക്കിൽ കുറിച്ചു.