കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ; നെടുമങ്ങാട് സ്വദേശി മരിച്ചു

Jul 19, 2020, 9:41 AM IST

തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരുന്ന ആള്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരിക്കുകളോടെ ഇയാളെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.