സംസ്ഥാനത്ത് പല ജില്ലകളിലും ഓണക്കിറ്റ് വിതരണം മുടങ്ങി; റേഷന്‍ വിതരണവും തടസ്സപ്പെട്ടു

Aug 26, 2020, 10:55 AM IST

സംസ്ഥാനത്ത് പല ജില്ലകളിലും ഓണക്കിറ്റ് വിതരണം മുടങ്ങി. നെറ്റ്വര്‍ക്ക് തകരാര്‍ കാരണമാണ് കിറ്റ് വിതരണം മുടങ്ങിയത്. റേഷന്‍ വിതരണവും തടസ്സപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉച്ചവരെ മാത്രം വിതരണം പരിമിതപ്പെടുത്തിയിരിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയുമുണ്ട്.