Nov 28, 2019, 9:16 AM IST
കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ നാലാം ക്ലാസുകാരന് ആബിറാണ് സ്കൂളിനടുത്ത് സൈക്കിള്‍ കട നടത്തുന്ന ബാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തന്റേയും അനുജന്റേയും സൈക്കിള്‍ മാസങ്ങളായിട്ടും നന്നാക്കി തിരികെ നല്‍കിയില്ലെന്ന പരാതി ഒടുവില്‍ ജനമൈത്രി പൊലീസ് പരിഹരിച്ചു.