വ്യാജ കോള്‍-എസ്എംഎസ് വഴി പിന്‍ നമ്പര്‍ കരസ്ഥമാക്കും, പണം തട്ടും; എടിഎം തട്ടിപ്പ് ഇങ്ങനെ

Dec 4, 2019, 10:00 AM IST

എടിഎം, മൊബെല്‍, നെറ്റ് ബാങ്കിംഗ് എന്നീ മേഖലകള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നാണ് തട്ടിപ്പ് കേസ് വാര്‍ത്തകള്‍ തെളിയിക്കുന്നത്. റോബിന്‍ഹുഡ് മാതൃകയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് കേസുകളില്‍ മാത്രമേ നിലവില്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാന്‍ വ്യവസ്ഥയുള്ളൂ. ഇത്തരം കേസുകളില്‍ നഷ്ടം നികത്താന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് കാട്ടി റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.