ബേക്കറിക്കുള്ളില്‍ നിന്നും അടുക്കളയിലേക്ക്, കയറുപയോഗിച്ചിട്ടും പിടികൊടുക്കാതെ മ്ലാവ്; കുടുങ്ങിയത് ഇങ്ങനെ

Feb 4, 2020, 6:18 PM IST

പാലക്കാട് പട്ടാമ്പിക്ക് സമീപം ബേക്കറിക്ക് ഉള്ളില്‍ മ്ലാവ് എത്തി. ആദ്യം അമ്പരപ്പായിരുന്നെങ്കിലും ബേക്കറിയുടെ ചില്ല് തകര്‍ത്തതോടെ ആളുകള്‍ക്ക് പരിഭ്രാന്തിയായി. നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് കുരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന എത്തിയാണ് മ്ലാവിനെ പിടികൂടിയത്.