ജാതിയെക്കുറിച്ച് ആലോചിക്കുന്നത് ഒരാള്‍ കൊല്ലപ്പെടുമ്പോഴോ കടയില്‍ കയറ്റാതെ വരുമ്പോഴോ മാത്രമെന്ന് സണ്ണി

Sep 9, 2020, 3:40 PM IST

വട്ടവടയിലെ ബാര്‍ബര്‍ഷോപ്പിലെ ജാതിവിവേചനം ബോധവത്കരണത്തിലൂടെ മാറുന്ന പ്രശ്‌നമല്ലെന്ന് സാമൂഹ്യനിരീക്ഷകന്‍ സണ്ണി എം കപിക്കാട്. ബോധമില്ലാത്ത ആരെങ്കിലും ചെയ്യുന്നതാണ് ജാതിവിവേചനമെന്ന് കരുതുന്നത് ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസമുള്ളവരോ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരോ പോലും ഇതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.