അജിത് പവാറിന് പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍

Nov 23, 2019, 10:50 AM IST

പാര്‍ട്ടി തീരുമാനത്തെ അട്ടിമറിച്ച് ബിജെപി നീക്കങ്ങള്‍ നടത്തിയതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍. പാര്‍ട്ടി സ്ഥിരമായി നയത്തില്‍ ഉറച്ചാണ് നില്‍ക്കുന്നത്, അജിത് പവാറിന് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനോ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനായോ ബിജെപിയെ പിന്തുണച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.