Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

2022 ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

Weekly Horoscope 2022 april 24 to april 30
Author
Trivandrum, First Published Apr 24, 2022, 4:53 PM IST

അശ്വതി...

പഠനത്തിൽ കൂടുതൽ മികവു കാണിക്കും.കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും.ആരോഗ്യം ശ്രദ്ധിക്കുക.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും. 

ഭരണി...

ഔദ്യാഗികയാത്രകൾ ആവശ്യമായി വരും. ബിസിനസ് ലാഭകരമാകും.എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ചിലർക്ക് പുതിയ തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്. 

കാർത്തിക...

വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും.സാമ്പത്തികനില മെച്ചപ്പെടും. സന്തോഷിക്കാനുള്ള ചില അവസരങ്ങൾ ഉണ്ടാവും .ആരോഗ്യം ശ്രദ്ധിക്കുക . 

രോഹിണി...

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. സാഹിത്യകാരന്മാർക്ക് കാലം അനുകൂലമാണ്. ദീർഘയാത്രകൾ ഒഴിവാക്കുക. വാരാന്ത്യം അത്ര നന്നല്ല. 

മകയിരം...

പൊതുവേ ദൈവാധീനമുള്ള കാലമാണ്.ആരോഗ്യം തൃപ്തികരമായി തുടരും. ഉപരിപഠനത്തിന് പരിശ്രമിക്കുന്നവർക്ക് അത് സാധിക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ നിലനിൽക്കും.വാരാന്ത്യം ഒരു സന്തോഷവാർത്ത എത്തിച്ചേരുന്നതാണ്. 

തിരുവാതിര...

ഉദ്യോഗാർത്ഥികൾക്ക്  തൊഴിൽ ലഭിക്കും.വിദേശത്തുള്ള മക്കൾ അവധിയിൽ വന്നുചേരും.കുടുംബ ജീവിതം സന്തോഷകരമാണ്.പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.നഷ്ടപ്പെട്ട ആഭരണം തിരിച്ചു കിട്ടും . 

പുണർതം...

ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. അസുഖങ്ങൾ പിടിപെടാൻ ഇടയാകും.സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും.ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. 

പൂയം...

പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും.മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക . 

ആയില്യം...

പൊതുവേ ദൈവാധീനം കുറഞ്ഞ സമയമാണ്.പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.സഹോദര സഹായം ലഭിക്കും. ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഗൃഹ നിർമ്മാണം പൂർത്തിയാക്കും. 

മകം...

പുതിയ ബിസിനസ്സ് വിജയിക്കും. സ്വർണാഭരണം സമ്പാദിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക്  ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.ആഴ്ചയുടെ തുടക്കം കൂടുതൽ ഗുണകരമായിരിക്കും.

പൂരം...

 പ്രവർത്തന രംഗത്ത് ഗുണകരമായ ചില മാറ്റങ്ങളുണ്ടാകും. കുറച്ചുകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.സാമ്പത്തിക നില തൃപ്തികര മാണ്. വാരാന്ത്യം അത്രശോഭനമല്ല. 

ഉത്രം...

ഗുണദോഷസമ്മിശ്രമായ വാരമാണ് ഇത് .കലാരംഗത്ത് ശോഭിക്കാൻ കഴിയും.ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാ നം നിലനിൽക്കും. വരുമാനം മെച്ചപ്പെടും.സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടും.

അത്തം...

കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.പുതിയ വീട് വാങ്ങാൻ കഴിയും.ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.ആരോഗ്യം തൃപ്തികരമാണ്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും.മൽസര പരീക്ഷയിൽ ഉന്നത വിജയം നേടും .ഭാഗ്യമുള്ള സമയമാണ്. 

ചിത്തിര...

വരുമാനം വർദ്ധിക്കും.ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വീട് മോടിപിടിപ്പിക്കും.പുതിയ വാഹനം സ്വന്തമാക്കും.സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും.പേരും പെരുമയും വർദ്ധിക്കും. യാത്ര കൾ ഗുണകരമാകും. 

ചോതി...

 പെട്ടെന്നുള്ള യാത്രകൾ ആവശ്യമാകും.അവിചാരിതമായ ചില തടസ്സങ്ങൾ നേരിടേണ്ടി വരും.ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. കലാരംഗത്ത് ശോഭിക്കും. 

വിശാഖം...

 മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും.യാത്രകൾ കൊണ്ട് നേട്ടമുണ്ടാ കും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാ മ്പത്തിക നില മെച്ചപ്പെടും. ഏഷണിക്കാരായ സുഹൃത്തുക്കളുമായി അകന്നു നിൽക്കുക.

അനിഴം...

 വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പ്രകടിപ്പിക്കും.പല വഴിയിലൂടെ പണം  വന്നു ചേരും .കുടുംബ ജീവിതം സന്തോഷം നിറ ഞ്ഞതായിരിക്കും .പല മാർഗ്ഗങ്ങളിലൂടെ വരു മാനം വർദ്ധിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും. 

തൃക്കേട്ട...

 പൊതുവേ ഗുണകരമായ വാരമാ ണിത.സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ സാധിക്കും .ഉപരിപഠനത്തിന് പ്രവേ ശനം ലഭിക്കും.അപവാദം കേൾക്കാൻ സാധ്യതയുണ്ട്.സൽക്കാരങ്ങളിൽ പങ്ക്  കൊളളും. യാത്രകൾ പ്രയോജനം ചെയ്യും. വരുമാനം വർദ്ധിക്കും. 

മൂലം...

ഒരു സന്തോഷ വാർത്ത പ്രതീക്ഷി ക്കാം.വരവിലും അധിക ചിലവ് ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും . ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായംചെന്ന വർക്ക് വാതസംബന്ധമായ അസുഖങ്ങൾ  ശല്യം ചെയ്യാനും ഇടയുണ്ട്. 

പൂരാടം...

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ പറ്റുന്ന തരത്തിൽ സ്ഥലം മാറ്റമുണ്ടാകും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും.യാ ത്രകൾ ഗുണകരമാകും. വിദേശത്തു നിന്നും പ്രതീക്ഷിക്കുന്ന സന്ദേശം എത്തിച്ചേരും. 

ഉത്രാടം...

പുത്രന് ഉപരിപഠനത്തിന് അവസരം ലഭിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ കിട്ടും. പുതിയ ബിസിനസ് ആരംഭിക്കും. ആരോഗ്യം തൃപ്തികരമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട് .വാരാന്ത്യം അത്ര ശോഭനമല്ല. 

തിരുവോണം...

വീട് മോടി പിടിപ്പിക്കും.സ്ത്രീകൾക്ക് വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ല ഭിക്കും.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.ആ രോഗ്യം തൃപ്തികരമാണ്.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനം നില നിൽക്കും. 

അവിട്ടം...

പുതിയ ചുമതലകൾ ഏറ്റെടുക്കും ആരോഗ്യ കാര്യത്തിൽ ഭയപ്പെടാൻ ഇല്ല. ഉ ദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭി ക്കും.കുടുംബജീവിതം സന്തോഷകരമാണ്. യാത്രകൾ ഗുണകരമാകും.സഹോദരനെ സഹായിക്കേണ്ടതായി വരും. 

ചതയം...

പ്രവർത്തന രംഗത്ത് അനുകൂലമാ യ മാറ്റങ്ങൾ ഉണ്ടാവും .സാമ്പത്തിക നില മെച്ച പ്പെടും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. വി ദേശ ത്ത് ഉദ്യോഗം ലഭിക്കാം.കാർഷിക കാര്യ ങ്ങളിൽ താൽപര്യം വർധിക്കും. വാരതത്തി ന്റെ തുടക്കം കൂടുതൽ മികച്ചതായിരിക്കും. 

പൂരുരുട്ടാതി...

 മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. നഷ്ടപ്പെട്ട  ഒരു വസ്തു തിരിച്ചു കിട്ടും.യാത്രകൾ പ്രയോജനകരമാകും ആ രോഗ്യം മെച്ചപ്പെടും. വാരാന്ത്യം ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. 

ഉത്രട്ടാതി...

സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.ഈശ്വരാധീനമുള്ള സമയമാണ്.ചിലർക്ക് പുതിയ ജോലി ലഭിക്കാനും സാധ്യതയു ണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടത്താൻ കഴിയും.പുതിയ വീട്ടിലേക്ക് താമസം മാറും.

രേവതി...

ഏറെക്കാലമായി കാത്തിരുന്ന ഒരു സ ന്തോഷ വാർത്ത എത്തിച്ചേരും.ശമ്പളം വർധി ക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്ര വേശിക്കാൻ സാധിക്കും.മത്സര പരീക്ഷയി ൽ ഉന്നത വിജയം ലഭിക്കും.ആരോഗ്യം തൃപ്തി കരമാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.

തയ്യാറാക്കിയത്,

ഡോ : പി. ബി. രാജേഷ്,

Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios