രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്‍റെ രണ്ട് മോഡലുകളായ ഡിസ്കവർ, വി എന്നിവ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും  നീക്കം ചെയ്‍തിരുന്നു. 

വിൽപ്പനയിൽ വളരെ പിന്നാക്കം നിന്ന രണ്ട് മോഡലുകളാണ് ഡിസ്കവർ,  വി എന്നിവ. ഇതു കാരണമാണ് ഈ വാഹനങ്ങളുടെ നിർമ്മാണം നിർത്തിയത്  .  എന്നാൽ  ഈ രണ്ടു മോഡലുകളും ബി എസ് 6 അപ്ഡേറ്റ് ചെയ്ത് വീണ്ടും വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

2019 ഫെബ്രുവരിയിലാണ് ഡിസ്കവർ ശ്രേണിയിലെ വാഹനങ്ങൾക്ക് അപ്ഡേറ്റഡ് പതിപ്പ് കമ്പനി നൽകിയത്. വി ശ്രേണിയിലെ വാഹനങ്ങൾക്ക് 2018 ഡിസംബറിലും നേരിയ രീതിയിലുള്ള അപ്ഡേറ്റ് ലഭിച്ചിരുന്നു.