Asianet News MalayalamAsianet News Malayalam

ബിഎസ് 6 എന്‍ജിനില്‍ ബജാജ് ഡൊമിനര്‍ 400

ബജാജ് ബൈക്ക് നിരയിലെ കിടിലനായ ഡൊമിനാര്‍ 400-ന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയിലെത്തി

BS6 Bajaj Dominar 400 Launched
Author
Mumbai, First Published Apr 6, 2020, 4:37 PM IST

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളാണ്  ഡൊമിനർ 400.  ബജാജ് ബൈക്ക് നിരയിലെ കിടിലനായ ഡൊമിനാര്‍ 400-ന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയിലെത്തി.  1.91 ലക്ഷം രൂപയാണ് ഡൊമിനാര്‍ 400 -ന്റെ ദില്ലി എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 1749 രൂപ കൂടുതല്‍ ആണിത്.

പുതിയ നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഈ ഡൊമിനാറിലില്ല. മുമ്പുണ്ടായിരുന്ന 373.3 സിസി DOHC സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെയും ഹൃദയം. ഇത് 39.4 ബിഎച്ച്പി പവറും 35 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മുന്‍ മോഡലിനെക്കാള്‍ മൂന്ന് കിലോ ഭാരം കൂടിയിട്ടുണ്ട്. 187 കിലോഗ്രാമാണ് പുതിയ ഡൊമിനാറിന്റെ ക്രബ് വെയിറ്റ്. 

സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന നൈട്രോക്‌സ് സസ്‌പെന്‍ഷനുള്ള മോണോഷോക്കും മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമാണുള്ളത്. എബിഎസ് സംവിധാനത്തിലുള്ള 320 എംഎം ഡിസ്‌ക് മുന്നിലും 230 എംഎം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും 

8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഡോമിനാറിന് പരമാവധി വേഗത മണിക്കൂറില്‍ 175 കിലോമീറ്ററാണ്. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ എന്നിവയാണ് നിരത്തില്‍ ഡോമിനാറിന്റെ മുഖ്യ എതിരാളികള്‍.

2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമായ ഡൊമിനറിന്‍റെ  പുതിയ മോഡല്‍. 2019 ഏപ്രിലിലാണ് പുത്തന്‍ ഡൊമിനറിനെ ബജാജ് അവതരിപ്പിക്കുന്നത്. ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. ബജാജ് ഓട്ടോയുടെ ഡൊമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളായ ഡോമിനര്‍ 250 അടുത്തിടെയാണ് എത്തിയത്. 

Follow Us:
Download App:
  • android
  • ios