കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗട്ടിയിൽ 'ഗ്രാൻഡ് ട്രീ ലൈറ്റിംഗ്' ചടങ്ങോടെ ഈ വർഷത്തെ ക്രിസ്‍മസ് ഉത്സവ സീസൺ ആരംഭിച്ചതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോട്ടലിലെ കരോൾ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ക്രിസ്മസ് ട്രീയിൽ തിരി തെളിയിച്ചത്. ഹോട്ടലിൽ നടന്ന പ്രത്യേക ചടങ്ങിൽ അതിഥികളും നിരവധി പ്രമുഖരും പങ്കെടുത്തു.

ഹയാത്തിലെ എക്സിക്യൂട്ടീവ് ഷെഫ് ഹെർമൻ ഗ്രോസ്ബിഷ്ലറുടെ നേതൃത്വത്തിലുള്ള പാചക വിദഗ്ധരുടെ സംഘം പരമ്പരാഗത ജിഞ്ചർ  ബ്രെഡ് ഹൗസ് ഹോട്ടലിൽ രൂപകൽപ്പന ചെയ്‍തിട്ടുണ്ട്.  കൂടാതെ  പ്രത്യേക ക്രിസ്മസ് ഹാംപറുകളും ഒരുക്കിയിട്ടുണ്ട്.  ക്രിസ്മസ് സീസണിലെ പ്രിയങ്കരങ്ങളായ ചോക്ലേറ്റ് സ്നോമാൻ, ഗ്രാൻഡ് ക്രിസ്മസ് പ്ലം കേക്ക്, മിൻസ് പൈ, ചോക്ലേറ്റ് പ്രലൈൻ, ക്രിസ്മസ് സ്‌റ്റോളൻ എന്നിവ അടങ്ങിയ പ്രത്യേക ക്രിസ്മസ് ഹാംപറുകൾ 2500 രൂപയ്ക്കും 5000 രൂപയ്ക്കും ലഭ്യമാകും.

 ഈ സീസണിൽ എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന പ്രത്യേക ക്രിസ്മസ് ഡ്രഞ്ച് മാർക്കറ്റിലും, ഞായറാഴ്ചകളിലെ ഗ്രാൻഡ് ബ്രഞ്ചിലും അതിഥികൾക്ക് പങ്കെടുക്കാം. ഗ്രാൻഡ്‌ ഹയാത്ത് ബോൾഗാട്ടി കൊച്ചിയിൽ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഗ്രാൻഡ്‌ ക്രിസ്മസ് കേക്ക് 500ഗ്രാമിന്  800രൂപയും,   ഒരു കിലോഗ്രാമിന് 1200രൂപയും  ദുണ്ടീ കേക്കിന്റെ ഒരു കിലോഗ്രാമിന് 1200രൂപയാണ് വിലയെന്നും കമ്പനി വാര്‍ത്താകക്കുറിപ്പില്‍ പറഞ്ഞു.