Asianet News MalayalamAsianet News Malayalam

ഹോണ്ട 'ഹീറോയാടാ ഹീറോ', ഈ വാഹന വില്‍പ്പനയില്‍ റെക്കോഡ്!

ബിഎസ്6 വാഹനവില്‍പ്പനയില്‍ റെക്കോഡ് വേഗം

Honda Activa 125 And SP 125 BS6 Sales Cross 60,000 Mark
Author
Mumbai, First Published Dec 25, 2019, 6:00 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട  മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ് 6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു. ആക്ടിവ 125 ബിഎസ് 6, 125 സിസി മോട്ടോര്‍സൈക്കിളായ എസ്‍പി 125 എന്നീ മോഡലുകളുടെ വില്പനയാണ് റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് കടന്നത്.

ആക്ടീവ 125 സ്‌കൂട്ടറാണ് ബിഎസ് 6 എന്‍ജിനില്‍ ഹോണ്ട ആദ്യം എത്തിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125നെ 2019 സെപ്‍തംബറിലാണ് അവതരിപ്പിക്കുന്നത്.

Honda Activa 125 And SP 125 BS6 Sales Cross 60,000 Mark

സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ്  ആക്ടീവ 125 ബിഎസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.

മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷ. സൈഡ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയുമുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോക്കും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്‍ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയും സ്‍കൂട്ടറിന് ലഭിക്കും. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും പുതിയ ആക്ടീവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2019 നവംബര്‍ രണ്ടാംവാരമാണ് പുതിയ എസ്‍പി 125 ബൈക്കിനെ ഹോണ്ട അവതരിപ്പിക്കുന്നത്. ബിഎസ് 6ലേക്ക് മാറ്റിയതിന് പുറമേ രൂപത്തിലും ഫീച്ചേഴ്‌സിലും മുന്‍മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളും പുതിയ ബൈക്കിനുണ്ട്. നിലവിലെ മോഡലിനെക്കാള്‍ വലുപ്പവും എസ്പി 125 ബിഎസ് 6 വകഭേദത്തിനുണ്ട്.  ഡ്രം ബ്രേക്ക്, ഡിസ്‌ക്ക് ബ്രേക്ക് എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന ബൈക്കില്‍ 19 പുതിയ പാറ്റന്റ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്കിലെ എഡ്ജി ഗ്രാഫിക്‌സ്, സ്പ്ലിറ്റ് അലോയി വീല്‍, ക്രോം മഫ്‌ളര്‍ കവര്‍, ഓവറോള്‍ സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവ പുതിയ എസ്പി 125യെ വ്യത്യസ്തമാക്കുന്നു.

Honda Activa 125 And SP 125 BS6 Sales Cross 60,000 Mark

124 സിസി എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 10.7 ബിഎച്ച്പി പവറും 10.9 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഈ പുതിയ എഞ്ചിന്‍ നിലിവലുള്ളതിനേക്കാള്‍ 16 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

ഹോണ്ട എക്കോ ടെക്‌നോളജി (HET), പിജിഎം-ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. നീളമേറിയ സീറ്റും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും പുതിയ എസ്പി 125 മോഡലിനെ വ്യത്യസ്‍തമാക്കും.

മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്  സുരക്ഷ. കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും ബൈക്കിലുണ്ട്. സ്‌ട്രൈക്കിങ് ഗ്രീന്‍, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകുന്ന വാഹനത്തിന് ആറ് വര്‍ഷത്തെ വാറണ്ടി പാക്കേജും കമ്പനി നല്‍കുന്നുണ്ട്‌. 72,900 രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

Follow Us:
Download App:
  • android
  • ios