Asianet News MalayalamAsianet News Malayalam

മേഡ് ഇന്‍ ഇന്ത്യ കിടിലനാണ്, ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി മഹീന്ദ്രയും!

ക്രാഷ് ടെസ്റ്റില്‍ കിടിലന്‍ പ്രകടനവുമായി മഹീന്ദ്ര എക്‌സ്‌യുവി 300

Mahindra XUV300 scores 5 stars at Global NCAP crash test
Author
Mumbai, First Published Jan 22, 2020, 3:56 PM IST

ആഗോളതലത്തില്‍ നടത്തുന്ന ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300. ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. 

യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയന്റും നെക്‌സോണ്‍ 25 പോയന്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മഹീന്ദ്രയുടെ ഈ നേട്ടത്തോടെ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ കരുത്തിന് കൂടുതല്‍ തെളിവായിരിക്കുകയാണ്. 

അതിനിടെ ഇന്ത്യന്‍ വിപണിയില്‍ പ്രിയമുള്ള വാഹനമായി മാറിയിരിക്കുകയാണ് എക്സ് യു വി 300. അടുത്തിടെയാണ് വാഹനത്തിന്‍റെ വിൽപ്പന 40,000 യൂണിറ്റ് കടന്നത്. വിപണിയിലെത്തി 11 മാസത്തിനകമാണ് ഈ നേട്ടം. 2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്.

2019 ഡിസംബറില്‍ 2,132 യൂണിറ്റുകള്‍ കൂടി വിറ്റതോടെയാണ് എക്സ് യു വി 300 മൊത്തം വിൽപ്പന 40,503 എണ്ണമായി ഉയർന്നത്.  വാഹനത്തിന്‍റെ ഡീസൽ പതിപ്പിനോടാണു വിപണിക്ക് കൂടുതല്‍ പ്രിയം. കഴിഞ്ഞ 10 മാസത്തിനിടെ വിറ്റ 38,371 യൂണിറ്റിൽ 27,809 എണ്ണവും ഡീസൽ എൻജിനുള്ളവയാണ്. 10,562 യൂണിറ്റ് മാത്രമാണ് പെട്രോളിന്റെ വിഹിതം. എക്സ് യു വി 300 വിൽപ്പനയിലെ ഡീസൽ — പെട്രോൾ അനുപാതം 72:28 എന്ന നിലയിലാണ്.

അവതരണം കഴിഞ്ഞ് വെറും 28 ദിവസത്തിനകം വാഹനം പതിമൂവായിരത്തിലേറെ ബുക്കിംഗ് നേടിയതായി മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതായത് പ്രതിദിനം ശരാശരി 465 ബുക്കിങ്. 2019 ഫെബ്രുവരിയില്‍ മാത്രം ആകെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വില്‍പന ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു ഈ നേട്ടം.

മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്.

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.

2019 ഡിസംബറിലാണ് XUV 300 നെ  ബിഎസ് 6 പെട്രോള്‍ എന്‍ജിനോടെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.  നിലവിലെ ബിഎസ് 4 മോഡലുകളേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതല്‍ ആണ് ഈ പുതിയ മോഡലിന്. 8.30 ലക്ഷം മുതല്‍ 11.84 ലക്ഷം രൂപ വരെയാണ്  എക്‌സ് ഷോറൂം വില.

കമ്പനിയുടെ ആദ്യ ബിഎസ് 6 മോഡലാണിത്. ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തുടര്‍ന്നും 110 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. എന്നാല്‍ ടോര്‍ക്ക് കൂട്ടി. ബിഎസ് 4 എന്‍ജിന്‍ പുറപ്പെടുവിച്ചിരുന്നത് 200 എന്‍എമ്മില്‍ നിന്നും ഇപ്പോള്‍ 190 ന്യൂട്ടണ്‍ മീറ്ററാക്കിയാണ് കൂട്ടിയത്.

എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് XUV300 നേരത്തേ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടായിരുന്നു പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.

എസ്201 എന്ന കോഡ് നാമത്തിലാണ് ആദ്യകാലത്ത് ഈ വാഹനം അറിയപ്പെട്ടിരുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണുള്ളത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതും എക്സ് യു വി 300 ന് പകിട്ടേകുന്നു. എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ട്.

മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതി XUV300ന്. 100ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡും.

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios