Asianet News MalayalamAsianet News Malayalam

130 കിമി മൈലേജ്, വരുന്നൂ ഒരു കിടിലന്‍ മോട്ടോര്‍ സൈക്കിള്‍!

30 കിലോ മീറ്റര്‍ റേഞ്ചുള്ള ഈ ബൈക്ക് അതിശയകരമായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

Sondors Electric Motorcycles to India
Author
Mumbai, First Published Jan 20, 2021, 1:01 PM IST

ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് പ്രീമിയം ഇ-ബൈക്ക് നിര്‍മാതാക്കളായ സോണ്ടോര്‍സ്. 130 കിലോ മീറ്റര്‍ റേഞ്ചുള്ള മെറ്റാസൈക്കിള്‍ എന്നു പേരുള്ള ഈ ബൈക്കിന് 5,000 ഡോളര്‍ (ഏകദേശം 3.65 ലക്ഷം രൂപ) വില വരുമെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മെറ്റാസൈക്കിള്‍ അതിശയകരമായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെലിഞ്ഞ ചാസിയും ഒരു പരമ്പരാഗത മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് വരുന്നയിടത്ത് ഒരു പൊള്ളയായ വിഭാഗവുമാണ് ഇതിനുള്ളത്.

ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പോലെ തോന്നുമെങ്കിലും, മെറ്റാസൈക്കിള്‍ ഒരു ഹൈവേ-റെഡി മെഷീനാണ്. ഇതിന് 130 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 130 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം ചെയ്യുന്ന വേര്‍പെടുത്താവുന്ന ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഈ മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു.

ഫീച്ചര്‍ ഗ്രൗണ്ടില്‍ ഒരു വിട്ടുവീഴ്ചയും നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല, മെറ്റാസൈക്കിളിന് പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും, രണ്ട് അറ്റത്തും സംയോജിത ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. മികച്ച ഡിജിറ്റല്‍ ഡിസ്പ്ലേയും ഇതിലുണ്ട്. എന്നിരുന്നാലും, ഏറ്റവും മികച്ച ഫീച്ചര്‍, ഫോണ്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യാവുന്ന ഫ്രെയിമിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന വൃത്തിയായി കാണപ്പെടുന്ന ക്ലിയര്‍ കേസാണ്. ബാറ്ററി പായ്ക്കിനെക്കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചാര്‍ജിംഗ് സമയം നാല് മണിക്കൂറാണെന്ന് അവര്‍ അവകാശപ്പെടുന്നു. അമേരിക്കയിലെ മാലിബു ആസ്ഥാനമായ ഇ ബൈക്ക് നിര്‍മ്മാതാക്കളാണ് സോണ്ടോര്‍സ്. 

Follow Us:
Download App:
  • android
  • ios