മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സിന്‍റെ ഏറ്റവും ജനപ്രിയമായ ചെറു വാണിജ്യ വാഹനമായ ടാറ്റാ ഏയ്‍സ് ഗോൾഡിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ടാറ്റാ ഏയ്‍സ് മോഡലുകൾക്കും ടാറ്റയുടെ എല്ലാ ചെറു വാണിജ്യ വാഹന മോഡലുകൾക്കും പ്രത്യേകമായ ഉപഭോക്തൃ സൗഹൃദ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ വരുമാന വർദ്ധനവിനും വാഹനങ്ങൾ വാങ്ങുമ്പോൾ  പണം ലാഭിക്കുന്നതിനും സഹായകരമായ ഓഫറുകൾ 2019 മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് ലഭിക്കും. 

ടാറ്റയുടെ ചെറു വാണിജ്യ വാഹന മോഡലുകൾ വാങ്ങുന്നതിന് കുറഞ്ഞ പലിശയിലുള്ള സ്കീമും കൂടാതെ വ്യക്തിഗത ഇൻഷുറൻസ് കവറേജും ലഭിക്കും. കുറഞ്ഞ പലിശ നിരക്കിലുള്ള പദ്ധതി പ്രകാരം 3 വർഷത്തേക്ക് 1.99 ശതമാനം , നാല് വർഷത്തേക്ക് 2.99 ശതമാനം എന്നീ നിരക്കുകളിൽ ഇഎംഐകളിൽ 1 ലക്ഷം രൂപ വരെ ലാഭിക്കാം.  ഏയ്സ് എച്ച്ടി,  ഏയ്സ് ഗോൾഡ്,  ഏയ്സ് എക്സ്എൽ,  ഏയ്സ് ഇഎക്സ്,  ഏയ്സ് ഹൈ ‍ഡെക്ക്, മെഗാ കാബ് ചേസിസ്, മെഗാ, മെഗാ എക്സ്എൽ, സിപ് ഗോൾഡ്, സിഎപ് എക്സ്എൽ എന്നീ മോഡലുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടാറ്റാ ഡിലൈറ്റ് പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് ലഭിക്കും. 1224 ഡീലർ ഔട്ട്‍ലറ്റുകളിലൂടെ ഈ നേട്ടം ഉപഭോക്താക്കൾക്ക് കരസ്ഥമാക്കാം

ഉപയോക്താക്കളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃതമായ ഓഫറുകൾ നൽകുന്നതിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് സിവിബിയു മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിസണ്ട് ആർ.ടി വാസൻ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏറ്റവും മികച്ച സുരക്ഷ , വൈവിധ്യമാർന്ന പ്രകടനം, കുറഞ്ഞ മെയിന്റനൻസ്, സൗകര്യം എന്നിവയാണ് ടാറ്റാ ഏയ്സ് ഗോൾഡിന്റെ പ്രത്യേകതകൾ. ഏറ്റവുമധികം വിൽപനയുളള മോഡലെന്നത്  ഏയ്സ് ഗോൾഡ് തെളിയിച്ചിട്ടുണ്ടെന്നും  വിൽപനയിൽ 64 ശതമാനം സംഭാവന  ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2005ൽ പുറത്തിറക്കിയ ശേഷം മിനിട്രക്ക് വിപണിയിൽ മുൻനിരയിലാണ് ടാറ്റാ ഏയ്സ് . പുറത്തിറക്കിയതിന് ശേഷം ഇത് വരെ 2 ദശലക്ഷം പേരാണ് ഈ വാഹനം സ്വന്തമാക്കിയത്. കൂടാതെ മിനി ട്രക്ക് വിപണിയിൽ മുൻ നിരയിലെത്താനും വിപണി വിഹിതത്തിൽ 66 ശതമാനം കരസ്ഥമാക്കാനും സാധിച്ചു.

ഏയ്സ് ഗോൾഡിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന് വിപുലമായ മാർക്കറ്റിംഗ് പ്രചാരണമാണ് ടാറ്റാ മോട്ടോഴ്സ് ആസൂത്രണം ചെയ്യുന്നത്. വിപണിയിലെ വിടവുകൾ കൃത്യമായി കണ്ടെത്തി അതനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ടാറ്റാ ഏയ്സ്. ഏയ്സ്, സിപ്, മെഗാ ആന്റ് മിന്റ്, മാജിക്, മന്ത്ര, ഐറിസ് എന്നീ മോഡലുകളാണ് ടാറ്റാ ഏയ്സ് വിഭാഗത്തിലുള്ളത്.  ഏറ്റവും കാഠിന്യമേറിയ നിരത്തുകളിൽ പോലും മികച്ച ഡ്രൈവിംഗ് സാധ്യമാകുന്ന മോഡലുകളാണ് ഇവ.