Asianet News MalayalamAsianet News Malayalam

ഈ രീതിയില്‍ സ്റ്റിയറിംഗ് പിടിച്ചാലും എയര്‍ ബാഗുകള്‍ തുറക്കില്ല!

എയര്‍ബാഗുകള്‍ വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാനും പരിക്കുകള്‍ കുറക്കാനും വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ എയര്‍ ബാഗ് ഉണ്ടായതു കൊണ്ടുമാത്രം അപകടങ്ങളെ തരണം ചെയ്യാന്‍ പറ്റുമോ? ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണങ്ങള്‍

How use steering wheel for easy open air bags
Author
Trivandrum, First Published Jul 21, 2019, 2:24 PM IST

വാഹനത്തിന്‍റെ എയര്‍ബാഗുകള്‍ അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാനും പരിക്കുകള്‍ കുറക്കാനും വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ എയര്‍ ബാഗ് ഉണ്ടായതു കൊണ്ടുമാത്രം അപകടങ്ങളെ തരണം ചെയ്യാന്‍ പറ്റുമോ? ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എയര്‍ ബാഗിന്‍റെ ഗുണം ലഭിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം

1. സ്റ്റിയറിംഗ് പിടിക്കുന്നതും സീറ്റിംഗ് പൊസിഷനും കൃത്യമാവണം

2. സ്റ്റിയറിംഗ് വീലിന്‍റെ മുകള്‍ഭാഗം ഡ്രൈവറുടെ തോള്‍ഭാഗത്തെക്കാള്‍ താഴെ ആയിരിക്കണം

3. കൈകള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയണം

4. രണ്ടു കൈകളും സ്റ്റിയറിംഗില്‍ ഉണ്ടായിരിക്കണം

5. തള്ളവിരല്‍ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിംഗിനു മുകളില്‍ വരുന്ന വിധത്തില്‍ പിടിക്കണം

6. കൈ നീട്ടിപ്പിടിക്കുകയാണെങ്കില്‍ സ്റ്റിയറിംഗിന്‍റെ മുകള്‍ ഭാഗത്ത് കൈപ്പത്തി എത്തുവിധം പിടിക്കണം

7. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ ബാഗുകള്‍ തുറക്കില്ല

തെറ്റായ രീതി

How use steering wheel for easy open air bags

ശരിയായ രീതി

How use steering wheel for easy open air bags

Follow Us:
Download App:
  • android
  • ios