പുതുച്ചേരി: പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ പ്രവേശന പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.എം.എ., എം.എസ്സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയന്‍സ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എല്‍.എല്‍.എം. കോഴ്‌സുകളാണ് ബിരുദാനന്തര ബിരുദ തലത്തിലുള്ളത്. സമര്‍ത്ഥരായ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. 

ഇവയ്ക്ക്പുറമെ ഗവേഷണ കോഴ്സുകളിലേക്കും പ്രവേശനമുണ്ട്. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.