Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരായ വിരാട് കോലിയുടെ 'ടെസ്റ്റ്' കളിക്കെതിരെ തുറന്നടിച്ച് സുനില്‍ ഗവാസ്കർ

ആര്‍സിബി ഇന്നിംഗ്സിലെ 11 മുതല്‍ 15വരെയുള്ള ഓവറുകളില്‍ കോലി ക്രീസിലുണ്ടായിട്ടും ഒറ്റ ബൗണ്ടറി പോലും പിറന്നില്ല. ഇതിനിടെ കോലി സിംഗിളുകള്‍ മാത്രമെടുക്കുന്നതിനെയാണ് ഗവാസ്കര്‍ വിമര്‍ശിച്ചത്.

Sunil Gavaskar SLAMS Virat Kohli Over Strike Rate During SRH
Author
First Published Apr 26, 2024, 1:02 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ ആര്‍സിബിയുടെ ടോപ് സ്കോററായെങ്കിലും പവര്‍ പ്ലേക്കുശേഷം വിരാട് കോലിക്ക് ഒരു ബൗണ്ടറി പോലും നേടാന്‍ കഴിയാത്തതിനെ കമന്‍ററിക്കിടെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. പവര്‍ പ്ലേയില്‍ 16 പന്തില്‍ 20 സ്ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത കോലിക്ക് പിന്നീട് നേരിട്ട 27 പന്തില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത് ഒരു ബൗണ്ടറി പോലും നേടാനായതുമില്ല. രഡത് പാടീദാര്‍ 20 പന്തില്‍ 50 റണ്‍സടിച്ചതാണ് ആര്‍സിബിയുടെ സ്കോറുയര്‍ത്താന്‍ കാരണമായത്.

ആര്‍സിബി ഇന്നിംഗ്സിലെ 11 മുതല്‍ 15വരെയുള്ള ഓവറുകളില്‍ കോലി ക്രീസിലുണ്ടായിട്ടും ഒറ്റ ബൗണ്ടറി പോലും പിറന്നില്ല. ഇതിനിടെ കോലി സിംഗിളുകള്‍ മാത്രമെടുക്കുന്നതിനെയാണ് ഗവാസ്കര്‍ വിമര്‍ശിച്ചത്. കോലി അടിക്കുന്നത് , സിംഗിളുകള്‍ മാത്രമാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ തകര്‍ത്തടിക്കാന്‍ കഴിയുന്ന ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോംറോറുമെല്ലാം വരാനുണ്ട്. ഈ സമയത്ത് കുറച്ച് റിസ്ക് എടുത്ത് കളിക്കാന്‍ കോലി തയാറാവണം. പാടീദാറിനെ നോക്കു, മായങ്ക് മാര്‍ക്കണ്ഡെയുടെ ഓവറില്‍ മൂന്ന് സിക്സുകള്‍ പറത്തിക്കഴിഞ്ഞിട്ടും വൈഡായി വന്ന ബോള്‍ പോലും അവൻ സിക്സടിക്കാനാണ് ശ്രമിച്ചത്. അല്ലാതെ സിംഗിളെടുക്കാനല്ല.

കോലിയും ഗില്ലും പാണ്ഡ്യയുമില്ല, നിറയെ സര്‍പ്രൈസുകളുമായി ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍

കാരണം അവിടെ വലിയ ഷോട്ട് കളിക്കാന്‍ അവസരമുണ്ടായിരുന്നു. അതുകൊണ്ട് അവന്‍ അതിന് ശ്രമിച്ചു. ആ സമീപനമാണ് ആര്‍സിബി താരങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടത്. കോലി ശ്രമിച്ചിരുന്നു, പക്ഷെ കിട്ടിയില്ല എന്നത് ശരിയാണ്. പ്രതിരോധത്തിലേക്ക് വലിഞ്ഞശേഷം വീണ്ടും പെട്ടെന്ന് തകര്‍ത്തടിക്കുക  എന്നത് എളുപ്പമല്ല, പക്ഷെ കോലി വലിയ ഷോട്ടുകള്‍ക്കായി ശ്രമിച്ചേ പറ്റുവെന്നും ഗവാസ്കര്‍ പറഞ്ഞു.

20 പന്തില്‍ 50 റണ്‍സടിച്ച രജജ് പാടീദാറിന്‍റെയും 20 പന്തില്‍ 37 റണ്‍സുമായി വാലറ്റത്ത് തകര്‍ത്തടിച്ച കാമറൂണ്‍ ഗ്രീനിന്‍റെയും ഇന്നിംഗ്സുകളാണ് ആര്‍സിബിയെ 206 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ 171 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios