തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ​ഗുരുവായൂർ എന്നീ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ​ഗുരുവായൂർ ദേവസ്വത്തിലെ എൽഡി ക്ലാർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (പട്ടിക ജാതി പട്ടിക വർ​ഗ ഒബിസി ഉദ്യോ​ഗാർത്ഥികൾക്ക് മാത്രം), രണ്ടാം ആനശേവുകം (ഒബിസി ഉദ്യോ​ഗാർത്ഥികൾക്ക് മാത്രം) തസ്തികകളിലേക്ക് എൻസിഎ നിയമനത്തിനും കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാർ ​ദേവസ്വം ബോർഡിലെ എക്സിക്യൂട്ടീവ് ഓഫീസർ ​ഗ്രേഡ് 4 തസ്തികയിലേക്കും മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ജീവനക്കാർക്ക് തസ്തികമാറ്റം വഴിയുളള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.

ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 18. യോ​ഗ്യത, അപേക്ഷാ ഫീസ്, പ്രായപരിധി, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങളെല്ലാം www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അതേ സമയം കോവിഡ്-19 ജാഗ്രതയുടെപശ്ചാത്തലത്തിൽ വിവരങ്ങൾ തിരക്കുന്നതിന് ഉദ്യോഗാർത്ഥികൾ/സന്ദർശകർ കെ.ഡി.ആർ.ബി. ഓഫീസിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നേരിട്ട് വരേണ്ടതില്ല.വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാൽ മതിയാവുന്നതാണ് ഫോൺ: 0471- 2339377,2330400, 2331401, 2332402, 2332403, 2332404 ഇമെയിൽ: kdrbtvm@gmail.com