ഇന്നലെ രാത്രിയാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിന് കുത്തേറ്റത്.

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായ ശ്യാം ചന്ദ്രന്‍. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിന് കുത്തേറ്റത്.

നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയായ ശ്യാം മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയത്. അതേസമയം തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

കൊട്ടിക്കലാശത്തിനിടെ ആക്രമണം; സിആർ മഹേഷ് എംഎൽഎക്കും 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്

'വിരൽതുമ്പിലൂടെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തിലും താമര വിരിയും'; സ്വന്തം പേരിൽ വോട്ട് ചെയ്ത് സുരേഷ്

Lok Sabha Election 2024 Live Updates | Asianet News Live |Malayalam News Live | Latest News Updates