Asianet News MalayalamAsianet News Malayalam

ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 14

ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം,ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്.  

Apply for Science Literary Award
Author
Trivandrum, First Published Jun 25, 2020, 8:39 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ / നാമനിർദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുക. 2019-ൽ പ്രസിദ്ധീകരിച്ച ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകൾ പുരസ്‌കാരത്തിനായി പരിഗണിക്കും.

ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം,ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്.  അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  അപേക്ഷ ഫോറവും  നിബന്ധനകളും www.kscste.kerala.gov.in  ൽ ലഭിക്കും. 

നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം സാഹിത്യ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, ബയോഡാറ്റാ, ശാസ്ത്ര സാഹിത്യ രംഗത്ത് നൽകിയിട്ടുളള സംഭാവനകൾ തെളിയിക്കുന്ന രേഖകളുടെ ശരി പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം  695 004 എന്ന വിലാസത്തിൽ ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്  www.kscste.kerala.gov.in സന്ദർശിക്കുക.

Follow Us:
Download App:
  • android
  • ios