ദില്ലി: യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് -3, അസിസ്റ്റന്റ് പ്രൊഫസര്‍, ട്യൂട്ടര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കായി 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.പി.എസ്.സിയുടെupsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി  ഡിസംബര്‍ 3 ആണ്.

പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം-17 ഒഴിവുകള്‍- എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണെങ്കില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പരിചയം. 

അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ ട്യൂട്ടര്‍- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം- 1 ഒഴിവ്- നഴ്‌സിങ്ങില്‍ ബിരുദാനന്തര ബിരുദം, രജിസ്റ്റേര്‍ഡ് നഴ്‌സ്, മിഡ് വൈഫ് ആയിരിക്കണം. 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 

മെഡിക്കല്‍ ഓഫീസര്‍- ഫറാക്ക ബാറേജ് പ്രോജക്ട്, ജലവിഭവ വകുപ്പ്, നദി വികസനം, ഗംഗ പുനരുജ്ജീവിപ്പിക്കല്‍, ജല്‍ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍. അംഗീകൃത മെഡിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയവും.

സ്റ്റാഫ് നഴ്‌സ്- ഫറക്ക ബാരേജ് പ്രോജക്റ്റ്, ജലവിഭവ വകുപ്പ്, നദി വികസന, ഗംഗ പുനരുജ്ജീവന, ജല്‍ ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍. ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസ് ജയം, ജനറല്‍ നഴ്‌സിങ്ങ് / മിഡ് വൈഫറിയില്‍ ഗ്രേഡ് എ മൂന്ന് വര്‍ഷ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ നഴ്‌സിങ്ങിലുള്ള ഡിഗ്രി. രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ഡയറക്ടര്‍- ടൂറിസം മന്ത്രാലയം- 13 ഒഴിവുകള്‍- കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സെമി- സര്‍ക്കാര്‍ അല്ലെങ്കില്‍ നിയമാനുസൃത അല്ലെങ്കില്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ലിസ്റ്റുചെയ്ത സ്വകാര്യ ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളിലുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.