എന്നാൽ രോഗികളുടെ എണ്ണം ആശാങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ ഉപേക്ഷിക്കുകയായിരുന്നു.
ദില്ലി: 2020 മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്സ് പരീക്ഷ റദ്ദാക്കിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അറിയിച്ചു. മെയിലെ പരീക്ഷ നവംബറിലെ പരീക്ഷയ്ക്കൊപ്പം നടത്തുമെന്നും ഐ.സി.എ.ഐ വ്യക്തമാക്കി. നേരത്തെ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 29-നും ഓഗസ്റ്റ് 16-നുമിടയിൽ പരീക്ഷകൾ നടത്താൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണം ആശാങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ ഉപേക്ഷിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നിലവിൽ അപേക്ഷ നൽകിയവർക്ക് പിന്നീട് ഗ്രൂപ്പ് മാറ്റി നൽകാനും പരീക്ഷാകേന്ദ്രം മാറ്റാനുമുള്ള അവസരം നൽകും. നവംബർ 1 മുതലാണ് അടുത്ത പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ ഇതും മാറ്റേണ്ടി വന്നേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു.
