Asianet News MalayalamAsianet News Malayalam

മത്സ്യ/ചെമ്മീൻ ഹാച്ചറി യൂണിറ്റ്, തീറ്റ നിർമ്മാണ യൂണിറ്റ്: ധനസഹായത്തിന് അപേക്ഷിക്കാം

താൽപര്യമുള്ളവർ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളിൽ 28നു മുമ്പായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. 

Fish and Shrimp Hatchery Unit Feed Production Unit Can apply for financial assistance
Author
Trivandrum, First Published Dec 19, 2020, 9:57 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യ ഹാച്ചറി, ആറ്റുകൊഞ്ച് ഹാച്ചറി, ഓരുജല മത്സ്യ ഹാച്ചറി, ചെമ്മീൻ ഹാച്ചറി, കടൽ മത്സ്യ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നിവ പുതുതായി സ്ഥാപിക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും മാർഗ്ഗരേഖ പ്രകാരമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളിൽ 28നു മുമ്പായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫിഷറീസ് ജില്ലാ ഓഫീസുമായോ  dof.gov.in/PMMSY എന്ന വെബ്‌സൈറ്റോ സന്ദർശിക്കുക.

Follow Us:
Download App:
  • android
  • ios