Asianet News MalayalamAsianet News Malayalam

കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിംഗ് പരീക്ഷ ഡിസംബർ 17 മുതൽ; ഓൺലൈനായി ഫീസടക്കാം

സമയക്രമം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം.

kgte word processing examination
Author
Trivandrum, First Published Nov 10, 2020, 4:17 PM IST

തിരുവനന്തപുരം: കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് നംബർ 16 മുതൽ 27 വരെ  മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷാസമയവും, തിയതിയും തിരഞ്ഞെടുക്കാം. 

നേരത്തേ ഫീസടച്ചവർക്കും പുതിയ പരീക്ഷാതിയതിയും, സമയവും തിരഞ്ഞെടുക്കാം. സമയക്രമം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തിരഞ്ഞെടുക്കണം. ലോവറിന് 200 രൂപയും ഹയറിന് 250 രൂപയുമാണ് പരീക്ഷാ ഫീസ്.

Follow Us:
Download App:
  • android
  • ios