തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ റദ്ദാക്കിയതിനാൽ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ് നേരത്തെ അപേക്ഷിക്കാൻ പറ്റാത്തവർക്ക് വീണ്ടും അവസരം നൽകുന്നത്. 

അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ എല്ലാ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോറം ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ ആഗസ്റ്റ് 18വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.